Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case

പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

റെയിൽവേ സ്റ്റേഷനില്‍ ബാഗ് വച്ചതേയുള്ളൂ, ഉടൻ മോഷണം, ഞെട്ടി ബ്രിട്ടീഷ് വനിത

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ബ്രിട്ടീഷ് വനിതയുടെ പണവും പാസ്‌പോര്‍ട്ടും ഐഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് ഓണ്‍ അവനിലെ ലുവാന തെരേസ ഇഡ മറന്നുവച്ച ബാഗ് മിനിറ്റുകള്‍ക്കുള്ളിലാണ് മോഷണം പോയത്.

തമിഴ്‌നാട്ടില്‍നിന്നു കൊച്ചി സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം ബംഗളൂരു-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് യുവതി എത്തിയത്. എസി കോച്ചിലാണ് യുവതി യാത്ര ചെയ്തത്. വൈകിട്ട് 6.30ന് സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ട്രെയ്‌നില്‍നിന്നു ബാഗ് എടുക്കാന്‍ മറന്നത്.

ഉടന്‍ തിരിച്ചെത്തി കോച്ച് പരിശോധിച്ചെങ്കിലും ബാഗ് മോഷണം പോയിരുന്നു. തുടർന്നു ശുചീകരണ തൊഴിലാളികളോട് അടക്കം യുവതി ബാഗിനെ കുറിച്ച് അന്വേഷിച്ചു. എറണാകുളം റെയില്‍വേ സ്റ്റേഷന്‍ പോലീസ് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

Kerala

രാ​ഹു​ൽ അ​വി​വാ​ഹി​ത​ൻ, ഉ​ഭ​യ സ​മ്മ​ത​പ്ര​കാ​രം എ​ത്ര ബ​ന്ധ​ങ്ങ​ളും ഉ​ണ്ടാ​കാം; അ​തി​ൽ തെ​റ്റ് എ​ന്തെ​ന്ന് ഹൈ​ക്കോ​ട​തി

കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക്‌ എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.

നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്‌ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്‌ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.

ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.

Kerala

രേഷ്മയുടെ മരണത്തിനു പിന്നില്‍ പലിശസംഘം: ആക്‌ഷന്‍ കമ്മിറ്റി

കല്‍പ്പറ്റ: ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ 2025 ജൂലൈ നാലിന് മരിച്ച നിലയില്‍ കണ്ട നെന്‍മേനി കോളിയാടി പെലക്കുത്ത് ജിനേഷിന്‍റെ(38) ഭാര്യ രേഷ്മ(34) പിന്നീട് ജീവനൊടുക്കിയതിന് ഉത്തരവാദികള്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലിശസംഘമാണെന്ന് ആക്‌ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കമ്മിറ്റി ചെയര്‍മാന്‍ നെന്‍മേനി പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ഗംഗാധരന്‍ ആത്താര്‍, കണ്‍വീനര്‍ എബി ജോസഫ്, ജോയിന്‍റ് കണ്‍വീനര്‍മാരായ യു.കെ. പ്രേമന്‍, ഖാദര്‍ മാടക്കര, കോണ്‍ഗ്രസ് നെന്‍മേനി മണ്ഡലം പ്രസിഡന്‍റ് കെ.കെ. പോള്‍സണ്‍, മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി. മൊയ്തീന്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ. പ്രദീപ്കുമാര്‍, രേഷ്മയുടെ കുടുംബാംഗങ്ങളായ ഷൈല, ബിന്ദു എന്നിവര്‍ പറഞ്ഞു.

നിവേദനം നൽകും

ഇസ്രയേലില്‍ ജിനീഷ് മരിക്കാനിടയായ സഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനും സാമ്പത്തിക സഹായത്തിനും ഇടപെടുന്നതിനു പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
10 വയസുള്ള പെണ്‍കുട്ടിയുടെ മാതാവായ രേഷ്മ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. കോളിയാടിയില്‍ ഭര്‍ത്താവിന്‍റെ പേരില്‍ ആകെയുള്ള വീടും പത്തു സെന്‍റ് ഭൂമിയും പലിശസംഘം കൈവശപ്പെടുത്തുമെന്ന ഭീതിയാണ് രേഷ്മയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.

ദുരൂഹ മരണം

ബത്തേരിയില്‍ ഫാമര്‍സിക്യൂട്ടിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ജിനീഷ് 2021ല്‍ ബത്തേരി സ്വദേശികളില്‍നിന്നു 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളും നാല് ചെക്ക് ലീഫും ഈടു നല്‍കിയാണ് വായ്പയെടുത്തത്. വായ്പയില്‍ 14 ലക്ഷത്തില്‍പരം രൂപ തിരികെ നല്‍കിയിരുന്നു. എന്നിട്ടും 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പലിശസംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു ബത്തേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജിനീഷ് ഇസ്രയേലില്‍ ജോലിക്കു പോയത്. അവിടെ ഒരു വസതിയില്‍ വയോധികരെ പരിപാലിച്ചു വരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ വയോധികയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

‌ഭീഷണിപ്പെടുത്തി

ഭര്‍ത്താവിന്‍റെ വേര്‍പാടില്‍ മനംനൊന്തു കഴിയുകയായിരുന്ന രേഷ്മയെ പലിശസംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും കോടതിയില്‍ ചെക്ക് കേസ് നല്‍കുകയും ചെയ്തിരുന്നു. ചെക്ക് കേസില്‍ കോടതിയില്‍നിന്ന് അറ്റാച്ച്‌മെന്‍റ് നോട്ടീസ് ലഭിച്ചതിനു പിന്നാലെയായിരുന്നു രേഷ്മയുടെ മരണം. പലിശസംഘത്തിന്‍റെ ഭീഷണി സംബന്ധിച്ചു രേഷ്മ നല്‍കിയ പരാതി ബത്തേരി പോലീസ് ഒതുക്കിത്തീര്‍ത്തെന്നും ആരോപണമുണ്ട്.
പലിശസംഘത്തിനെതിരേ നടപടി സ്വീകരിക്കുന്നതിലും ജിനീഷ്-രേഷ്മ ദമ്പതികളുടെ കുട്ടിക്കു നീതി ഉറപ്പുവരുത്തുന്നതിനും സാധ്യമായ എല്ലാ ഇടപെടലും നടത്താനാണ് ആക്‌ഷന്‍ കമ്മിറ്റി തീരുമാനം. ബത്തേരിയിലെ പലിശസംഘത്തിന്‍റെ വലയില്‍ കുടുങ്ങിയ വേറെയും ആളുകള്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Kerala

ആദ്യം അക്കൗണ്ടിൽ പണം ഇട്ടു, പിന്നെ ഇഎംഐ അടയ്ക്കാനുണ്ടെന്നു യുവാവിനു ഭീഷണി

അമ്പലപ്പുഴ: യുവാവിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം നിരവധി ഇഎംഐ അടയ്ക്കാനുണ്ടെന്നും ഉടൻ നൽകണമെന്നും പറഞ്ഞ് ഭീഷണി. പണം അടച്ചുതീർത്തില്ലെങ്കിൽ വാണ്ടഡ് പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് തെക്കേമുണ്ടക്കൽ അനൂപിനാണ് അജ്ഞാതരുടെ ഭീഷണി ലഭിച്ചത്. ഈ മാസം രണ്ടിനു യുവാവിന്‍റെ കനറാ ബാങ്ക് അക്കൗണ്ടിൽ 2100 രൂപ വീതം എത്തിയതായി കാണിച്ചു മൂന്നു മെസേജുകൾ ഫോണിൽ വന്നു.

അക്കൗണ്ട് പരിശോധിച്ച അനൂപ് തനിക്ക് ഇങ്ങനെ പണം ലഭിക്കേണ്ട സാഹചര്യമില്ലെന്നു മനസിലാക്കിയതിനെത്തുടർന്ന് ബാങ്കിലും അമ്പലപ്പുഴ പോലീസിലും പരാതി നൽകി.

പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽനിന്നാണ് പണം അക്കൗണ്ടിൽ വന്നതെന്നു പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ദിവസം യുവാവിന്‍റെ വാട്സ് ആപ്പിലും തുടർന്ന് ഫോൺ ചെയ്തും നിരവധി ഇഎംഐയുടെ പണം അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കിൽ അനൂപിന്‍റെ ചിത്രം വച്ചു തയാറാക്കിയ വാണ്ടഡ് എന്ന പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.


പിന്നാലെ ഈ ചിത്രവും അയച്ചു നൽകി. പോലീസ് തയാറാക്കുന്ന തരത്തിലാണ് വാണ്ടഡ് പോസ്റ്റർ തയാറാക്കിയത്. പണമടച്ചില്ലെങ്കിൽ ഇതു നിരവധി പേർക്കും ഗ്രൂപ്പുകളിലും അയച്ചു നൽകുമെന്നും ഭീഷണിപ്പെടുത്തി. അനൂപ് ഇതു സംബന്ധിച്ച് വീണ്ടും അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

Kerala

കാമുകിയുടെ പ്രീതി നേടാൻ വാഹനം ഇടിപ്പിച്ചു; രക്ഷകനായി, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ...

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​നി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​ക​നാ​യെ​ത്തി​യ കാ​മു​കനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്‍റെയും സംശയത്തിൽ.


കോ​ന്നി മാ​മ്മൂ​ട് സ്വ​ദേ​ശി​യാ​യ രാ​ജി​ഭ​വ​നി​ല്‍ ര​ഞ്ജി​ത്ത് രാ​ജ​ന്‍ (24), കോ​ന്നി​താ​ഴം പ​യ്യ​നാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ താ​ഴ​ത്ത്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജാ​സ് (19) എ​ന്നി​വ​രാ​ണ് വധശ്രമക്കേസിൽ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യു​ടെ പ്ര​ണ​യി​നി​യാ​യി​രു​ന്ന യു​വ​തിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.

യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.

കഥ പൊളിഞ്ഞപ്പോൾ

 യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷ​ക​നാ​യെ​ത്തി യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്രതീ പി​ടി​ച്ചു​പ​റ്റി യു​വ​തി​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി​യ അ​പ​ക​ട​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെത്തി.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23 ന് ​വൈ​കു​ന്നേ​രം 5.30 ഓ​ടെ കോ​ച്ചിം​ഗ് ക്ലാ​സ് ക​ഴി​ഞ്ഞ് അ​ടൂ​രി​ല്‍നി​ന്നു സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ രഞ്ജിത്തിന്‍റെ നി​ര്‍​ദേശപ്ര​കാ​രം അജാസ് കാ​റി​ല്‍ പി​ന്തു​ട​രു​ക​യും വാ​ഴ​മു​ട്ടം ഈ​സ്റ്റി​ല്‍ സ്‌​കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം വ​ണ്ടി നി​ര്‍​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.


പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ല്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​ണെ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ ആ​ള്‍​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ശേഷം യുവതിയെ കാ​റി​ല്‍ ക​യ​റ്റി കോ​ന്നി ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​കയായിരുന്നു.

നരഹത്യാക്കേസ്

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ വ​ല​തു​കൈ​ക്കു​ഴ​യ്ക്കു സ്ഥാ​ന​ഭ്രം​ശ​വും ചെ​റു​വി​ര​ലി​നു പൊ​ട്ട​ലും ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഉ​ര​വും മു​റി​വും പ​റ്റി​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം സം​ഭ​വ​ത്തിനു വാ​ഹ​നാ​പ​ക​ട​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തിന്‍റെ ചു​രു​ള്‍ അ​ഴി​യു​ന്ന​ത്.

കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.

തു​ട​ര്‍​ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. ന​ര​ഹ​ത്യാശ്ര​മ​ത്തിനുള്ള വ​കു​പ്പ് ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. യുവതിയുടെയും കുടുംബത്തിന്‍റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ല​ക്‌​സ്‌​കു​ട്ടി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​തം; നി​ര​പ​രാ​ധി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ടാ​റു​ണ്ട്: ആ​ന്‍റ​ണി രാ​ജു

 തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ. താ​ൻ നി​ര​പ​രാ​ധി​യാ​ണ്. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ കേ​സാ​ണി​ത്. കോ​ട​തി​യി​ൽ നി​ര​പ​രാ​ധി​ക​ളും ശി​ക്ഷി​ക്ക​പ്പെ​ടാ​റു​ണ്ട്.

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേ​സ് ന​ട​പ​ടി​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്. ഒ​രി​ക്ക​ൽ​പ്പോ​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്നി​ട്ടി​ല്ല. 2005ൽ ​പൊ​ടു​ന്ന​നെ​യാ​ണ് ത​നി​ക്കെ​തി​രെ കേ​സ് വ​ന്ന​ത്.

ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ക​ളി​ക​ളു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ല​ഹ​രി​ക്കേ​സി​ൽ വി​ദേ​ശി​യാ​യ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലി​ൽ മാ​റ്റം​വ​രു​ത്തി​യ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വും മു​ൻ കോ​ട​തി ക്ല​ർ​ക്കാ​യ ജോ​സും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

 

 

 

National

ബലൂൺ വാതക സിലിണ്ടർ സ്ഫോടനം: കേസ് എൻഐഎ ഏറ്റെടുത്തു

ബം​​​​ഗ​​​​ളൂ​​​​രു: മൈ​​​​സൂ​​​​രു പാ​​​​ല​​​​സി​​​​നു​​​​മു​​​​ന്നി​​​​ൽ ബ​​​​ലൂ​​​​ണി​​​​ൽ നി​​​​റ​​​​യ്ക്കു​​​​ന്ന വാ​​​​ത​​​​കം നി​​​​റ​​​​ച്ച സി​​​​ലി​​​​ണ്ട​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് ര​​​ണ്ടു മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വം എ​​​​ൻ​​​​ഐ​​​​എ അ​​​​ന്വേ​​​​ഷി​​​​ക്കും. സി​​​​ലി​​​​ണ്ട​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്ന ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി സ​​​​ലിം ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു പേ​​​രാ​​​ണു മ​​​​രി​​​​ച്ച​​​​ത്.    

24 ന് ​​​​വൈ​​​​കു​​​​ന്നേ​​​​ര​​​​മു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. സ​​​​ലി​​​​മി​​​​നൊ​​​​പ്പം ല​​​​ഷ്ക​​​​ർ മൊ​​​​ഹ​​​​ല്ല​​​​യി​​​​ൽ താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​ന്ന ര​​​​ണ്ടു​​​​പേ​​​​രെ എ​​​​ൻ​​​​ഐ​​​​എ ഇ​​​​ന്ന​​​​ലെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു ചോ​​​​ദ്യം ചെ​​​​യ്തു.

വ്യാ​​​​പാ​​​​ര​​​​മേ​​​​ള​​​​ക​​​​ളി​​​​ലും മ​​​​റ്റും എ​​​​ത്തു​​​​ന്ന ഇ​​​​ക്കൂ​​​​ട്ട​​​​രെ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ നി​​​​ല​​​​വി​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര പ​​​​റ​​​​ഞ്ഞു. കൂ​​​​ടു​​​​ത​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​ത്തു​​​​ന്പോ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട സു​​​​ര​​​​ക്ഷാ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പ​​​​ര​​​​മേ​​​​ശ്വ​​​​ര​ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Kerala

യു​ടേ​ണ്‍ എ​ടു​ത്ത് സ​ര്‍​ക്കാ​ര്‍; പോ​റ്റി​യേ കേ​റ്റി​യേ പാ​ട്ടി​ൽ കേ​സെ​ടു​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പി​ൽ വൈ​റ​ലാ​യ പോ​റ്റി​യേ കേ​റ്റി​യേ എ​ന്ന പാ​ട്ടി​ൽ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍. പാ​ട്ടി​നെ​തി​രെ കേ​സ് എ​ടു​ക്കേ​ണ്ടെ​ന്ന് എ​ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ നി​ന്ന് പാ​ട്ട് നീ​ക്കി​ല്ലെ​ന്നും മെ​റ്റ​യ്ക്കും ഗൂ​ഗി​ളി​നും ക​ത്ത് അ​യ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പാ​ട്ട് നീ​ക്ക​ണ​മെ​ന്ന് മെ​റ്റ​യോ​ടും യു​ട്യൂ​ബി​നോ​ടും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

പാ​ട്ട് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തി​രു​വാ​ഭ​ര​ണ​പാ​ത സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് കു​ഴി​ക്കാ​ല​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഗാ​ന​ര​ച​യി​താ​വ് കു​ഞ്ഞ​ബ്ദു​ള്ള, ഡാ​നി​ഷ് മ​ല​പ്പു​റം, സി​എം​എ​സ് മീ​ഡി​യ, സു​ബൈ​ര്‍ പ​ന്ത​ല്ലൂ​ര്‍ എ​ന്നി​വ​രെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ലൊ​ന്നും തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. കേ​സ് കോ​ട​തി​യി​ൽ ചെ​ല്ലു​മ്പോ​ൾ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ പി​ൻ​മാ​റി​യ​ത്.
 

 

Kerala

പേരു വെളിപ്പെടുത്തി വീഡിയോ: മാർട്ടിനെതിരേ കേസെടുത്തു, വീഡിയോ പങ്കുവച്ചവരും കുടുങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്‍റണിക്കെതിരേ പോലീസ് കേസെടുത്തു. അതിജീവിത നല്‍കിയ പരാതിയിലാണ് തൃശൂർ സൈബർ പോലീസിന്‍റെ നടപടി.

സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.

ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.

അതേസമയം, മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിൽ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്‍റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.

Kerala

കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ലെ പ്ര​തി മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ര​ണ്ടാം പ്ര​തി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പോ​ലീ​സ് പി​ടി​യി​ൽ.

കൊ​ല​പാ​ത​ക ശ്ര​മം, പി​ടി​ച്ചു​പ​റി,സ്ത്രീ​പീ​ഡ​നം തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നൂ​റ​നാ​ട് പാ​ല​മേ​ൽ കു​ള​ത്തും മേ​ലേ​തി​ൽ കൊ​ച്ചു​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. മ​നോ​ജ്(35) ആ​ണ് പി​ടി​യി​ലാ​യ​ത്.

2015 കാ​ല​യ​ള​വ് മു​ത​ൽ വി​വി​ധ കോ​ട​തി​ക​ളി​ൽ ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട് കാ​രേ​ക്കു​ടി ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

2022 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഈ ​കേ​സി​ൽ മൊ​ത്തം അ​ഞ്ച് പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു പേ​രെ അ​തി​വേ​ഗ കോ​ട​തി മു​ൻ​പ് ശി​ക്ഷി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ്.

ഒ​രാ​ളെ കോ​ട​തി വെ​റു​തെ വി​ട്ടു. എ​ന്നാ​ൽ മ​നോ​ജി​നെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഒ​ളി​വി​ൽ പോ​യ ശേ​ഷം മ​നോ​ജ് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ പോ​ലും ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​മ​യം നാ​ട്ടി​ൽ ആ​രെ​യും വി​ളി​ക്കാ​ൻ ശ്ര​മി​ച്ച​തു​മി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് നി​ര​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ൽ ത​മി​ഴ്നാ​ട് കാ​രേ​ക്കു​ടി ഭാ​ഗ​ത്ത് മ​നോ​ജ് ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു.

ഗു​ണ്ടാ​ലി​സ്റ്റി​ൽ പെ​ട്ട ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ച്ച് വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ആ​ന​ന്ദ് കാ​രേ​ക്കു​ടി എ​എ​സ്പി അ​നീ​ഷ് പു​രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടി.

തു​ട​ർ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മ​നോ​ജ് താ​മ​സി​ച്ച വീ​ട് ക​ണ്ടെ​ത്തി. എ​ന്നാ​ൽ പോ​ലീ​സി​നെ ക​ണ്ട മ​നോ​ജ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്ഐ സു​രേ​ഷ് ബാ​ബു, എ​എ​സ്ഐ കെ.​ഗോ​പ​കു​മാ​ർ,സി​പി​ഒ അ​മീ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി. ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ മ​നോ​ജ് പ്ര​തി​യാ​ണെ​ങ്കി​ലും പോ​ലീ​സി​ന്‍റെ വ​ല​യി​ൽ അ​ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ജി.​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കു​രു​ക്ക് മു​റു​കു​ന്നു; യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. വാ​ട്ട്സ​പ്പ് ചാ​റ്റു​ക​ൾ, ഓ​ഡി​യോ സം​ഭാ​ഷ​ണം ഉ​ൾ​പ്പ​ടെ കൈ​മാ​റി​യെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

യു​വ​തി​യെ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നും ഗ​ർ​ഭഛി​ദ്ര​ത്തി​നും പ്രേ​രി​പ്പി​ക്കു​ന്ന രാ​ഹു​ലി​ന്‍റേ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ശ​ബ്ദ​സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ആ​ദ്യം പു​റ​ത്തു​വ​ന്ന ശ​ബ്‌​ദ​രേ​ഖ​യും വാ​ട്‌​സാ​പ്പ് ചാ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തി​രു​ന്നു.

അ​ഞ്ചു​പേ​ർ ഇ ​മെ​യി​ൽ വ​ഴി പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് അ​യ​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​രാ​തി ന​ൽ​കി​യ​വ​രെ​ല്ലാം മൂ​ന്നാം ക​ക്ഷി​ക​ളാ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​രു​ന്നി​ല്ല. യു​വ​തി ഇ​തു​വ​രെ മൊ​ഴി ന​ൽ​കു​ക​യോ പ​രാ​തി ന​ൽ​കു​ക​യോ ചെ​യ്‌​തി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​പ്പോ​ൾ യു​വ​തി​ത​ന്നെ നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഐ​സി​സി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സ​ജ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​ണ് സ​ജ്ന​യു​ടെ ആ​വ​ശ്യം.

 

 

Kerala

നി​യ​മ​പോ​രാട്ടം അവസാനിപ്പിച്ചു; തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ലെ ഹ​ർ​ജി എം.​സ്വ​രാ​ജ് പി​ൻ​വ​ലി​ച്ചു

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കെ.​ബാ​ബു​വി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. കെ. ​ബാ​ബു മ​ത​ചി​ഹ്നം ഉ​പ​യോ​ഗി​ച്ച് വോ​ട്ട് തേ​ടി​യെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ ബാ​ബു​വി​ന്‍റെ വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു. ഇ​തി​ന് എ​തി​രെ​യാ​ണ് സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്വ​രാ​ജി​ന്‍റെ അ​പ്പീ​ലി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും വാ​ദം കേ​ൾ​ക്ക​ൽ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഹ​ർ​ജി അ​പ്ര​സ​ക്ത​മാ​യെ​ന്നും അ​തി​നാ​ൽ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ലെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

 

 

Kerala

അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്

2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2018 സെ​പ്റ്റം​ബ​ര്‍ 26ന് ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ കാ​മ്പ​സ് ഫ്ര​ണ്ട് - പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​തി​നാ​റ് പേ​രാ​ണ് പ്ര​തി​ക​ൾ.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ അ​നു​ബ​ന്ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ വൈ​കു​ന്ന​തി​നെ​തി​രേ അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​യോ​ട് റി​പ്പോ​ർ​ട്ടു തേ​ടി​യി​രു​ന്നു. വി​ചാ​ര​ണ ന​വം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി ഹൈ​ക്കോ‌​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Kerala

അ​രി​യി​ല്‍ ഷൂ​ക്കൂ​ര്‍ വ​ധ​ക്കേ​സ്; പ്ര​തി​യെ ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി

ക​ണ്ണൂ​ര്‍: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​തി​യെ ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി. കേ​സി​ലെ 15-ാം പ്ര​തി​യാ​യ ഷി​ജി​ന്‍ മോ​ഹ​നെ​യാ​ണ് ക​ണ്ണ​പു​രം ഈ​സ്റ്റ് മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. 33 പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ സി​പി​എം നേ​താ​ക്ക​ളാ​യ പി.​ജ​യ​രാ​ജ​നും ടി.​വി.​രാ​ജേ​ഷും പ്ര​തി​ക​ളാ​ണ്.

എം​എ​സ്എ​ഫ് നേ​താ​വാ​യി​രു​ന്ന ഷു​ക്കൂ​റി​നെ ക​ണ്ണ​പു​രം കീ​ഴ​റ​യി​ലെ വ​ള്ളു​വ​ന്‍​ക​ട​വി​ന​ടു​ത്ത് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ബ​ന്ദി​യാ​ക്കി​വ​ച്ച ശേ​ഷ​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

 

Kerala

ശി​വ​പ്രി​യ​യു​ടെ മ​ര​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ത്തി​നു പി​ന്നാ​ലെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച ശി​വ​പ്രി​യ​യു​ടെ സ​ഹോ​ദ​ര​ൻ ശി​വ​പ്ര​സാ​ദി​ന്‍റെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ അ​ധി​കൃ​ത​രു​ടെ​യ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ക​രി​ക്ക​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ര​ണം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

പ്ര​സ​വ​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​സ്എ​ടി​യി​ൽ വീ​ണ്ടും അ​ഡ്മി​റ്റ് ചെ​യ്തു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ആ​ഭി​ചാ​ര​ത്തി​ന്‍റേ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര പീ​ഡ​നം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: ആ​ഭി​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യു​മാ​യ അ​ഖി​ൽ​ദാ​സ്, പി​താ​വ് ദാ​സ്, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ശി​വ​ദാ​സ് എ​ന്നി​വ​രെ​യാ​ണ് മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദു​രാ​ത്മാ​ക്ക​ൾ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ഭി​ചാ​ര​ക്രി​യ. അ​ഖി​ൽ​ദാ​സി​ന്‍റെ​യും യു​വ​തി​യു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ഇ​രു​വ​രും വീ​ട്ടി​ൽ ക​ഴി​യ​വെ അ​ഖി​ലി​ന്‍റെ അ​മ്മ​യാ​ണ് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​രി​ച്ചു​പോ​യ ബ​ന്ധു​ക്ക​ളു​ടെ ദു​രാ​ത്മാ​ക്ക​ൾ ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്.

പി​ന്നാ​ലെ യു​വാ​വി​ന്‍റെ അ​മ്മ ത​ന്നെ​യാ​ണ് ആ​ഭി​ചാ​ര​ക്രി​യ​ക്കാ​യി ആ​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ര​ണ്ടാം തീ​യ​തി രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​യി​രു​ന്നു പീ​ഡ​നം. യുവതിക്ക് മ​ദ്യം ന​ൽ​കു​ക​യും വാ​യി​ൽ ഭ​സ്മം കു​ത്തി​നി​റ​യ്ക്കു​ക​യും ദേ​ഹം പൊ​ള്ളി​ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ യു​വ​തി​യു​ടെ മ​നോ​നി​ല​യി​ൽ വ​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ച പി​താ​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​കം; അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​മ്മൂ​മ്മ റോ​സി​ലി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം. മ​റ്റെ​ന്തെ​ങ്കി​ലും പ്രേ​ര​ണ​യു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​ന്‍റ​ണി റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഡ​ൽ​ന മ​രി​യ സാ​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ഞ്ഞി​നെ അ​മ്മൂ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​മ്മൂ​മ്മ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണു​ള്ള​ത്.

National

ശ്രീ​കാ​കു​ളം ക്ഷേ​ത്ര ദു​ര​ന്തം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ഇ​ന്ന് മു​ത​ൽ

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് പ​ത്തു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​സി​ബു​ഗ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര ഉ​ട​മ ഹ​രി മു​കു​ന്ദ പാ​ണ്ഡ​യ്ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക്ഷേ​ത്രം നി​ര്‍​മി​ച്ച​തും ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​തും മു​ൻ​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ന്ധ്രാ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​വും ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ന്‍റെ എ​ട്ട് മ​ട​ങ്ങി​ലേ​റെ ആ​ളു​ക​ൾ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​ച്ച​ത്.

ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും 12 വ​യ​സു​ള്ള ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടും.

Kerala

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് ഷ​ർ​ഷാ​ദ് റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം എ​സി​ജെഎം കോ​ട​തി​യാ​ണ് ഷ​ർ​ഷാ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഷ​ർ​ഷാ​ദി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​നാ​യി തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. കൊ​ച്ചി സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് 40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് കൊ​ച്ചി സൗ​ത്ത് ഷ​ർ​ഷാ​ദി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

പെ​ന്‍റാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി വ​ഴി ഉ​യ​ർ​ന്ന ലാ​ഭ​വി​ഹി​ത​വും ഓ​ഹ​രി പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്.

ഓ​ഗ​സ്റ്റി​ൽ കൊ​ച്ചി സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നി​ല​വി​ൽ അ​റ​സ്റ്റ്. കൂ​ടു​ത​ൽ പ​രാ​തി​ക്കാ​രു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം. ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ചെ​ന്നൈ സ്വ​ദേ​ശി ശ​ര​വ​ണ​നാ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

 

Kerala

മ​ണ്ണി​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വം; ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടി​മാ​ലി​യി​ൽ മ​ണ്ണി‌‌​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, ഹ​സാ​ഡ് അ​ന​ലി​സ്റ്റ്, സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ​ർ, ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​ത്തെ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ഴ​വു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​പ​ക​ടം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം.

വി​ദ​ഗ്ധ സം​ഘം സ​മ​ർ​പ്പി​ക്കു​ന്ന ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്ട​ർ പ്ര​ത്യേ​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

ദു​ര​ന്ത​നി​വാ​ര​ണ ചു​മ​ത​ല​യു​ള്ള ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ (ദേ​ശീ​യ​പാ​താ വി​ഭാ​ഗം (മൂ​വാ​റ്റു​പു​ഴ), പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ തു‌​ട​ങ്ങി​യ​വ​ർ ഡി​സം​ബ​റി​ൽ തൊ​ടു​പു​ഴ റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു

 ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ന്ന​പ്ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി.​സു​ധാ​ക​ര​ൻ അ​യ​ച്ച​തെ​ന്ന പേ​രി​ൽ ഒ​രു വ്യാ​ജ ക​വി​ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ജി.​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ത​ന്‍റെ പേ​രി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​ജ ക​വി​ത പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ക്കും. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും നി​ല​വി​ൽ ആ​രെ​യും പ്ര​തി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

മ​രു​മ​ക​ൾ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ചു; പ​രാ​തി​യു​മാ​യി ഭ​ർ​തൃ​മാ​താ​വ്

വ​ട​ക്കാ​ഞ്ചേ​രി: മ​രു​മ​ക​ൾ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി ഭ​ർ​തൃ​മാ​താ​വ്. എ​ങ്ക​ക്കാ​ട് ചെ​റു​പ്പാ​റ വീ​ട്ടി​ൽ സ​ര​സ്വ​തി​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. 81കാ​രി​യാ​യ സ​ര​സ്വ​തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മ​ക​ൻ സ​ന​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ അ​നു (38)വി​നെ​തി​രേ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ൽ വ​ന്ന് മു​ഖ​ത്തേ​ക്ക് നാ​ലു​ത​വ​ണ പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച മ​ക​ൻ പ്ര​ദീ​പ് കു​മാ​റി​ന്‍റെ വ​ല​ത് കൈ​യി​ൽ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​ന​ൽ കു​മാ​ർ വി​വാ​ഹം ക​ഴി​ഞ്ഞ് ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സം. അ​നു​വു​മാ​യി വ​ഴ​ക്കി​ട്ട് ഇ​ട​യ്ക്കി​ടെ സ​ന​ൽ അ​അ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കാ​നെ​ത്താ​റു​ണ്ട്. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പെ​പ്പ​ർ സ്പ്രേ ​പ്ര​യോ​ഗി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Kerala

അ​തി​ർ​ത്തി ത​ർ​ക്കം; ബ​ധി​ര​യും മൂ​ക​യു​മാ​യ വ​യോ​ധി​ക​യെ അ​യ​ൽ​വാ​സി വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ധി​ര​യും മൂ​ക​യു​മാ​യ വ​യോ​ധി​ക​യെ അ​യ​ൽ​വാ​സി വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​രം പു​ല​യ​നാ​ർ കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

ഗി​രി​ജാ ദേ​വി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

അ​തി​ർ​ത്തി ത​ർ​ക്ക​മാ​ണ് വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​യോ​ധി​ക വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: കെ.​സു​രേ​ന്ദ്ര​ൻ

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​റി​വോ​ടെ​യാ​ണ് കൊ​ള്ള​ന​ട​ന്നി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

റാ​ന്നി​യി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി​യും മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ന്ത്രി​മാ​രെ​യും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​സ്ഐ​ടി ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം. ഈ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കാ​ൻ പി​ണ​റാ​യി വി​ജ​യ​ന് ധൈ​ര്യ​മു​ണ്ടോ​യെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Kerala

ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡ​നം; പ്ര​തി​യെ അ​തി​ജീ​വി​ത തി​രി​ച്ച​റി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഐ​ടി ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ അ​തി​ജീ​വി​ത തി​രി​ച്ച​റി​ഞ്ഞു. ഇ​ന്ന് ന​ട​ത്തി​യ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ലാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ബെ​ഞ്ച​മി​നെ യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് യു​വ​തി താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ൽ മു​റി​യി​ൽ ക​യ​റി ഇ​യാ​ൾ അ​തി​ക്ര​മം ന‌​ട​ത്തി​യ​ത്. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​തി മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച ശേ​ഷം പ്ര​തി ആ​റ്റി​ങ്ങ​ല്‍ ഭാ​ഗ​ത്തേ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് മ​ധു​ര​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ മ​ധു​ര​യി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ സ്ഥി​രം രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് ക​ഴ​ക്കൂ​ട്ട​ത്തെ ഹോ​സ്റ്റ​ലി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Kerala

ഉ​ണ്ണി​ക്കൃഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​ൻ; വീ​ട്ടി​ൽ നി​ന്ന് ആ​ധാ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി സം​ഘ​ത്തി​ന് ല​ഭി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​ര​വ​ധി പേ​രു​ടെ ഭൂ​മി പോ​റ്റി സ്വ​ന്തം പേ​രി​ലാ​ക്കി​യ​തി​നു​ള്ള തെ​ളി​വും ല​ഭി​ച്ചു.

2020നു​ശേ​ഷ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ഭൂ​മി​യു​ടെ ആ​ധാ​രം ഈ​ടാ​യി വാ​ങ്ങി​കൊ​ണ്ട് വ​ട്ടി​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കി തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പേ​രു​ടെ ഭൂ​മി​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ത​ന്‍റെ​യും പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ സം​ഘം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​വ​രെ നീ​ണ്ടു. പു​ളി​മാ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

Kerala

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്; ഒ​രു പ്ര​തി​ക്ക് കൂ​ടി പ​രോ​ൾ

കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ഒ​രു പ്ര​തി​ക്കു​കൂ​ടി സ​ർ​ക്കാ​ർ പ​രോ​ൾ അ​നു​വ​ദി​ച്ചു. പ​തി​ന​ഞ്ചാം പ്ര​തി ക​ല്യോ​ട്ട് സ്വ​ദേ​ശി വി​ഷ്‌​ണു സു​രേ​ന്ദ്ര​നാ​ണു (സു​ര) പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

ബേ​ക്ക​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്‌​ഥ​യോ​ടെ​യാ​ണു പ​രോ​ൾ. ക​ഴി​ഞ്ഞ​യാ​ഴ്‌​ച പ​ത്താം പ്ര​തി ര​ഞ്ജി​ത്തി​നും പ​രോ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​നി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി സു​രേ​ഷി​ന് മാ​ത്ര​മാ​ണ് പ​രോ​ൾ ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ള്ള​ത്.

ഇ​യാ​ളു​ടെ അ​പേ​ക്ഷ​യും പ​രി​ഗ​ണ​ന​യി​ലാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി പീ​താം​ബ​ര​ൻ, മ​റ്റു പ്ര​തി​ക​ളാ​യ അ​ശ്വി​ൻ, ഗി​ജി​ൻ, ശ്രീ​രാ​ഗ്, ര​ഞ്ജി​ത്, സ​ജു എ​ന്നി​വ​രും പ​രോ​ളി​ലാ​ണ്. അ​നി​ൽ കു​മാ​ർ, സു​ധീ​ഷ് എ​ന്നി​വ​ർ പ​രോ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു ജ​യി​ലി​ലേ​ക്കു പോ​യി.

പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2019 ഫെ​ബ്രു​വ​രി 17നാ​ണു പെ​രി​യ ക​ല്യോ​ട്ട് ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ മോ​ഷ​ണം; ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണ​ത്തി​ൽ‌ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​സ്ഐ​ടി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​നു മു​ന്നേ വി​ധി എ​ഴു​തേ​ണ്ട കാ​ര്യ​മി​ല്ല. അ​ന്വേ​ഷ​ണ​ത്തെ എ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ബാ​ധി​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ് ആ​രൊ​ക്കെ ജ​യി​ലി​ൽ പോ​കു​മെ​ന്ന് അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​യ്‌​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി നി​യ​മ​ന വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സി​ന് അ​നു​കൂ​ല​മാ​യി വ​ന്ന സു​പ്രീം​കോ​ട​തി വി​ധി എ​ല്ലാ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ല​ഭ്യ​മാ​ക്കാ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സു​പ്രീം​കോ​ട​തി അ​നു​മ​തി​യോ​ടെ അ​തു ന​ട​പ്പാ​ക്കും.

എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ന​മ്പം വി​ഷ​യ​ത്തി​ൽ ജ​സ്‌​റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചു. റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സ്; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്‌: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​ന്‍റെ പേ​രി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം വാ​ണി​യം​കു​ളം പ​ന​യൂ​ർ സ്വ​ദേ​ശി വി​നേ​ഷി​ന് മ​ർ​ദ​ന​മേ​റ്റ കേ​സി​ൽ സു​ർ​ജി​ത്, ഹാ​രി​സ്, കി​ര​ൺ എ​ന്നി​വ​രാ​ണ് കോ​ഴി​ക്കോ​ട്ടു നി​ന്ന് പി​ടി​യി​ലാ​യ​ത്.

സു​ർ​ജി​ത്ത് ഡി​വൈ​എ​ഫ്ഐ കൂ​ന​ത്ത​റ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും ഹാ​രി​സ് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. കോ​യ​മ്പ​ത്തൂ​ർ - മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സി​ൽ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ വ​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നേ​ഷ് വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡി​വൈ​എ​ഫ്ഐ മു​ൻ മേ​ഖ​ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​ണ് വി​നേ​ഷ്. ഡി​വൈ​എ​ഫ്ഐ ഷൊ​ര്‍​ണൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും രാ​കേ​ഷ് ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

രാ​കേ​ഷി​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ട്ട​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ നീ​ക്കം സം​ശ​യ​ക​രം; സു​പ്രീം കോ​ട​തി​യി​ല്‍ ന​ട​ന്ന​ത് നാ​ട​കം: ഷോ​ണ്‍ ജോ​ര്‍​ജ്

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ പോ​യ മാ​ത്യു കു​ഴ​ല്‍​നാ​ട​ൻ എം​എ​ൽ​എ​യു‌​ടെ നീ​ക്കം സം​ശ​യ​ക​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ണ്‍ ജോ​ര്‍​ജ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ന്ന​ത് നാ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജി​ല്ലാ കോ​ട​തി​യും ഹൈ​ക്കോ​ട​തി​യും വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി ത​ള്ളി​യ​തി​നു​ശേ​ഷ​മാ​ണ് കു​ഴ​ല്‍​നാ​ട​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. അ​തും ഹൈ​ക്കോ​ട​തി കേ​സ് ത​ള്ളി മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം. ഇ​ത് സം​ശ​യ​ത്തി​ന് ഇ​ട ന​ല്‍​കു​ന്ന​താ​ണ്.

ര​ണ്ട് സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ ന​ട​ത്തി​യ അ​ഴി​മ​തി ക​മ്പ​നി ആ​ക്ട് പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലും കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശം പ​രി​ഗ​ണി​ച്ചും കേ​ന്ദ്ര കോ​ര്‍​പ്പ​റേ​റ്റ് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യം നേ​രി​ട്ടാ​ണ് എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

എ​സ്എ​ഫ്‌​ഐ​ഒ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​തി​നു​ശേ​ഷം വീ​ണ്ടും എ​ന്തി​നാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം എ​ന്ന പ്ര​ഹ​സ​നം സു​പ്രീം​കോ​ട​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​ട്ടി​യ​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഷോ​ണ്‍ ജോ​ര്‍​ജ് വ്യ​ക്ത​മാ​ക്കി.

National

മാ​സ​പ്പ​ടി​ക്കേ​സ്; മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ.​ഗ​വാ​യ്, ജ​സ്റ്റീ​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് കു​ഴ​ൽ​നാ​ട​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ക്കു​ക.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണാ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​വ​ശ്യം തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യും കേ​ര​ള ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​രി​മ​ണ​ൽ ക​ന്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ എ​ക്സാ​ലോ​ജി​ക് ക​ന്പ​നി കോ​ടി​ക​ൾ കൈ​പ്പ​റ്റി​യെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

National

ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ മ​ര​ണം; ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി അ​ന്വേ​ഷി​ക്കും

ഗു​വാ​ഹ​ത്തി: ഗാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യ സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു. മാ​നേ​ജ​രും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​നും ചേ​ർ​ന്ന് സു​ബീ​ന് വി​ഷം ന​ൽ​കി​യ​താ​വാ​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ മൊ​ഴി ന​ൽ​കി​യ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

നി​ല​വി​ൽ സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ മാ​നേ​ജ​ർ സി​ദ്ധാ​ർ​ഥ് ശ​ർ​മ്മ​യ്ക്കും സം​ഘാ​ട​ക​ൻ ശ്യാം​കാ​നു മ​ഹ​ന്ത​യ്ക്കും എ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഗാ​ർ​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​സം സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി​യി​ലെ സി​റ്റിം​ഗ് ജ​ഡ്ജി​യാ​യ സൗ​മി​ത്ര സൈ​കി​യ അ​ധ്യ​ക്ഷ​നാ​യ സം​ഘ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. കേ​സ് ഇ​പ്പോ​ൾ ഇ​ഡി​യും ഇ​ൻ​കം ടാ​ക്സ് വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഏ​ജ​ൻ​സി​ക​ളാണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

National

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ല​ക്നോ: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യേ​യും കാ​മു​ക​നേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​പി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ സീ​മ​യും കാ​മു​ക​ൻ യ​തേ​ന്ദ്ര​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​റ്റൊ​രാ​ളെ കേ​സി​ൽ കു​ടു​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ ത​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് സീ​മ ന​രോ​റ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ നി​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സീ​മ​യും കാ​മു​ക​ൻ യ​തേ​ന്ദ്ര​യും പി​ടി​യി​ലാ​യ​ത്. മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ൽ കു​ട്ടി ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ന​രോ​ര​യി​ലെ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷ​മാ​ണ് സീ​മ​യും കാ​മു​ക​നും സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കേ​സ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രാ​യ കേ​സി​ൽ പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​പ്പ് ആ​രം​ഭി​ച്ച് അ​ന്വേ​ഷ​ണ സം​ഘം. പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളാ​യ അ​ഡ്വ. ഷി​ന്‍റോ​യു​ടെ മൊ​ഴി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ആ​റു പ​രാ​തി​ക​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഹു​ലി​നെ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടേ​യും ആ​രോ​പ​ണ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​യ പ​രാ​തി​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ലൈം​ഗി​ക ആ​രോ​പ​ണ കേ​സു​ക​ളി​ൽ യു​വ​തി​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ശ​ബ്ദ​രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച് അ​വ​രെ സ​മീ​പി​ച്ച് മൊ​ഴി​യെ​ടു​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

Kerala

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സ്: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് ആ​ശ്വാ​സം, വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ന് സ്റ്റേ

​തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് ആ​ശ്വാ​സം. കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് ഹോ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു എം.​ആ​ർ. അ​ജി​ത് കു​മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് എ.​ബ​ദ​റു​ദീ​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ വീ​ഴ്ച​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. സ​ല്യൂ​ട്ട് ചെ​യ്യേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ങ്ങ​നെ അ​ജി​ത് കു​മാ​റി​നെ ചോ​ദ്യം ചെ​യ്യും എ​ന്ന് ചോ​ദി​ച്ച കോ​ട​തി, വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണെ​ന്നും പ​റ​ഞ്ഞു. എ​ഡി​ജി​പി​ക്കെ​തി​രാ​യ കേ​സ് ജൂ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷി​ക്കു​ന്ന​ത് സു​താ​ര്യ ന​ട​പ​ടി​യ​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​ണെ​ന്നും എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്ന വി​ചാ​ര​ണ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി​യി​ല്‍ മു​ന്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍ ക​ക്ഷി ചേ​ര്‍​ന്നി​രു​ന്നു.

 

 

Kerala

മ​ക​ന്‍റെ മ​ർ​ദ​നം; ഇ​ടു​ക്കി​യി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വി​ന് പ​രി​ക്ക്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വി​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. രാ​ജ​കു​മാ​രി ക​ജ​നാ​പ്പാ​റ സ്വ​ദേ​ശി ആ​ണ്ട​വ​ർ​ക്കാ​ണ്(84) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ മ​ക​ൻ മ​ണി​ക​ണ്ഠ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം.

പി​താ​വു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട മ​ണി​ക​ണ്ഠ​ൻ, ടേ​ബി​ൾ ഫാ​നും ഫ്ലാ​സ്കും ഉ​പ​യോ​ഗി​ച്ച് ആ​ണ്ട​വ​രെ മ​ർ​ദി​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​യി​രു​ന്നു. ആ​ണ്ട​വ​രു​ടെ ത​ല​യി​ലും മു​ഖ​ത്തും അ​ടി​യേ​റ്റു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​ണ്ട​വ​രെ ആ​ദ്യം തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്ന് മ​ധു​ര മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

മ​ണി​ക​ണ്ഠ​നെ രാ​ജാ​ക്കാ​ട് പോ​ലി​സാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ദീ​ർ​ഘ കാ​ലം സി​പി​എം രാ​ജാ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് ആ​ണ്ട​വ​ർ.

Kerala

റാ​പ്പ​ർ വേ​ട​നെ​തി​രെ വീ​ണ്ടും ലൈം​ഗീ​കാ​രോ​പ​ണ പ​രാ​തി

കൊ​ച്ചി: റാ​പ്പ​ർ വേ​ട​നെ​തി​രെ വീ​ണ്ടും ലൈം​ഗീ​കാ​രോ​പ​ണ പ​രാ​തി. ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

2020ൽ ​കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ വ​ച്ചാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് പോ​ലീ​സ് വേ​ട​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

സം​ഗീ​ത ഗ​വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വേ​ട​നു​മാ​യി ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും ഫ്ലാ​റ്റി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞ വേ​ട​ൻ അ​വി​ടെ വ​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ആ ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

ലൈം​ഗീ​കാ​തി​ക്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​രി കേ​ര​ള​ത്തി​ന് പു​റ​ത്താ​ണു​ള്ള​ത്. മൊ​ഴി​യെ​ടു​ക്കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​മോ തീ​യ​തി​യോ അ​റി​യി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​രി​യോ​ട് സെ​ൻ​ട്ര​ൽ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. വേ​ട​നെ​തി​രാ​യ മ​റ്റൊ​രു ബ​ലാ​ത്സം​ഗ പ​രാ​തി കേ​സി​ൽ ഹൈ​കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​മാ​സം 27ന് ​വി​ധി പ​റ​യും.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം; ഹ​ർ​ഷി​ന വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി ദു​രി​ത​ജീ​വി​തം പേ​റു​ന്ന ഹ​ർ​ഷി​ന വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. ത​നി​ക്കു​നീ​തി നേ​ടി​ത്ത​രാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ച്ചി​ല്ലെ​ന്ന് ഹ​ർ​ഷി​ന ആ​രോ​പി​ച്ചു.

ഈ ​മാ​സം 29ന് ​ക​ള​ക്‌​ട്രേ​റ്റി​നു മു​ന്നി​ൽ ഏ​ക​ദി​ന സ​ത്യാ​ഗ്ര​ഹം ന​ട​ത്തും. 2017ൽ ​മൂ​ന്നാ​മ​ത്തെ പ്ര​സ​വ​ത്തി​നാ​യി ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക്കി​ടെ​യാ​ണ് ഹ​ർ​ഷീ​ന​യു​ടെ വ​യ​റ്റി​ൽ ഡോ​ക്ട​ർ​മാ​ർ ക​ത്രി​ക മ​റ​ന്നു​വ​ച്ച​ത്.

തു​ട​ർ​ച്ച​യാ​യി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി. 1,736 ദി​വ​സം കൊ​ടി​യ വേ​ദ​ന​സ​ഹി​ച്ചു ഹ​ർ​ഷി​ന. സം​ഭ​വ​ത്തി​ൽ ശാ​സ്ത്ര​ക്രി​യ ചെ​യ്ത ര​ണ്ട് ഡോ​ക്ട​ർ​മാ​രും ര​ണ്ട് ന​ഴ്‌​സു​മാ​രും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പ്ര​തി ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് 2023ൽ ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

2024 ജൂ​ലൈ 20ന് ​വി​ചാ​ര​ണ ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും വി​ചാ​ര​ണ​യ്ക്ക് സ്റ്റേ ​നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തേ​യും ഹ​ർ​ഷി​ന സ​മ​രം ന​ട​ത്തി​യി​രു​ന്നു. പ​ക്ഷേ നീ​തി ല​ഭി​ച്ചി​ല്ല.

മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യു​മെ​ല്ലാം ത​നി​ക്കൊ​പ്പം ആ​ണെ​ന്ന് പ​റ​യു​മ്പോ​ഴും നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ഹ​ർ​ഷി​ന പ​റ​യു​ന്നു. ത​ന്‍റെ സ​മ​ര​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മി​ല്ല. ത​ന്‍റെ വേ​ദ​ന​യ്ക്കും ന​ഷ്ട​ങ്ങ​ൾ​ക്കും പ​രി​ഹാ​രം മാ​ത്ര​മാ​ണ് തേ​ടു​ന്ന​ത്. അ​ത് വൈ​കു​ന്ന​തി​ൽ സ​ങ്ക​ട​മു​ണ്ടെ​ന്നും നീ​തി ല​ഭി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും ഹ​ർ​ഷി​ന വ്യ​ക്ത​മാ​ക്കി.

Kerala

അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലെ മ​നോ​വി​ഷ​മ​ത്തി​ൽ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ വെ​ണ്ണി​യൂ​രി​ല്‍ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ലെ മ​നോ​വി​ഷ​മ​ത്തി​ൽ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​അ​റ​സ്റ്റി​ൽ. വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള സ്വ​ദേ​ശി​നി രാ​ജ​ത്തി​നെ​യാ​ണ് (54) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്. പ്ര​തി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തെ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.

വ​ണ്ണി​യൂ​ര്‍ നെ​ല്ലി​വി​ള നെ​ടി​ഞ്ഞ​ല്‍ കി​ഴ​ക്ക​രി​ക് വീ​ട്ടി​ല്‍ അ​ജു​വി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ള്‍ അ​നു​ഷ(18) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ​ത്. രാ​ജ​ത്തി​ന്‍റെ മ​ക​ൻ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു.

ഇ​ത​റി​ഞ്ഞ് ആ​ദ്യ ഭാ​ര്യ രാ​ജ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​നു​ഷ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലൂ​ടെ​യാ​ണ് അ​വ​ർ എ​ത്തി​യ​ത്. ഇ​തി​ന്‍റെ പേ​രി​ലാ​ണ് രാ​ജം അ​നു​ഷ​യെ അ​സ​ഭ്യം പ​റ​ഞ്ഞ​ത്. ഇ​തി​ൽ മ​നം​നൊ​ന്ത് അ​നു​ഷ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

പ​ഠി​പ്പു​മു​ട​ക്ക് സ​മ​ര​ത്തി​നി​ടെ പാ​ച​ക​തൊ​ഴി​ലാ​ളി​ക്ക് നേ​രെ എ​സ്എ​ഫ്‌​ഐ അ​തി​ക്ര​മം; പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍: പ​ഠി​പ്പു​മു​ട​ക്ക് സ​മ​ര​ത്തി​നി​ടെ പാ​ച​ക​തൊ​ഴി​ലാ​ളി​യെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. പേ​രാ​വൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ണ​ത്ത​ണ ഗ​വ.​സ്‌​കൂ​ളി​ലെ പാ​ച​ക​തൊ​ഴി​ലാ​ളി വ​സ​ന്ത​യ്ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ഠി​പ്പു​മു​ട​ക്ക് സ​മ​ര​മാ​യ​തി​നാ​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം വ​യ്ക്ക​രു​തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു. കൈ​യ​റ്റം. അ​ടു​പ്പ​ത്തേ​യ്ക്ക് ഇ​ട്ട അ​രി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട്ടി​തെ​റു​പ്പി​ച്ച​തോ​ടെ വ​സ​ന്ത​യു​ടെ കാ​ലി​ന് പൊ​ള്ള​ലേ​റ്റി​രു​ന്നു.

Latest News

Up